Advertisement

ഹനുമാൻ ജയന്തി; സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം

April 5, 2023
2 minutes Read
Ensure peaceful Hanuman Jayanti home ministry tells states

സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നാളെ ഹനുമാൻ ജയന്തി ആഘോഷത്തോട് അനുബന്ധിച്ചാണ് ജാഗ്രതാ നിർദേശം. ആഘോഷങ്ങൾ സമാധാനപരമാണെന്ന് ഉറപ്പ് വരുത്തണമെന്നും മത സ്പർദ്ധ ഉണ്ടാകാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നൽകിയ നിർദേശത്തിൽ പറയുന്നു. രാമനവമി ആഘോഷത്തോടനുബന്ധിച്ചുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദ്ദേശം. ( Ensure peaceful Hanuman Jayanti home ministry tells states )

കഴിഞ്ഞ ആഴ്ച രാമനവമിയോട് അനുബന്ധിച്ച് പശ്ചിമ ബംഗാളിലും ബിഹാറിലും മഹാരാഷ്ട്രയിലും നടന്ന അക്രമപരമ്പരകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ ജാഗ്രതാ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.

രാമനവമി ആഘോഷത്തിനിടെ പശ്ചിമ ബംഗാളിലെ ഹൗറയിലും ഹൂഗ്ലിയിലും വലിയ സംഘർഷമാണ് ഉണ്ടായത്. ബിഹാറിൽ ഇതുവരെ എഴുപതോളം പേരെ അറസ്റ്റ് ചെയ്തു.രാമനവമി ആഘോഷത്തെ തുടർന്ന് പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങൾ ആസൂത്രിതമായിരുന്നെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

Story Highlights: Ensure peaceful Hanuman Jayanti home ministry tells states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top