ജേസൺ റോയ് കൊൽക്കത്തയിൽ; ടീം വിട്ട ഷാക്കിബ് അൽ ഹസന് പകരക്കാരൻ

വ്യക്തിപരമായ കാരണങ്ങളാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ട ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസന് പകരക്കാരനായി ഇംഗ്ലീഷ് ജേസൺ റോയ് ടീമിൽ. 2.8 കോടി രൂപ മുടക്കിയാൻ താരത്തെ കൊൽക്കത്ത ടീമിൽ എത്തിക്കുന്നത്. ഈ സീസണിൽ ഐപിഎൽ ലേലത്തിൽ താരത്തിന്റെ അടിസ്ഥാന വില 1.5 കോടിയായിരുന്നു. ശ്രേയസ് അയ്യർ പരുക്കേറ്റ് പുറത്തായതുകൂടി കണക്കിലെടുത്താണ് മറ്റൊരു ഓപ്പണറായ ജേസനെ ടീമിലെത്തിക്കാൻ കൊൽക്കത്ത നീക്കം നടത്തിയത്. IPL 2023: KKR rope in Jason Roy for remainder of season
2017ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ലയൺസിന്റെ ഭാഗമായിരുന്നു താരം. 2018ൽ ഡൽഹി ഡയർഡെവിൾസിന്റെ ഭാഗമായി. തുടർന്ന്, 2020ൽ ഡൽഹി കാപിറ്റൽസിന്റെയും ഭാഗമായി. അവസാനമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചത് 2021ൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനൊപ്പമായിരുന്നു. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരത്തെ എടുത്തെങ്കിലും ബയോ ബബ്ബിളിൽ തുടരാൻ സാധിക്കാതെ താരം ടീം വിടുകയായിരുന്നു.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അടുത്ത മത്സരത്തിൽ താരം കളിക്കാൻ സാധ്യതയില്ല. ഏപ്രിൽ 9 നു ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ താരത്തിന് കളിക്കാൻ സാധിക്കും. രണ്ടു പേർക്ക് സീസൺ നഷ്ടപ്പെട്ടെങ്കിലും ഒരാളെ മാത്രമേ കൊൽക്കത്തക്ക് ടീമിലെത്തിക്കാൻ സാധിച്ചുള്ളൂ.
വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ ടീം വിടാൻ തീരുമാനിച്ചത്. നിലവിൽ അയർലൻഡ് പര്യടനത്തിലുള്ള ഷാക്കിബ് അടുത്ത ആഴ്ചയോടെ ഐപിഎലിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, താരം ഈ സീസണിൽ ടീമിന്റെ ഭാഗമാകില്ലെന്ന് വ്യക്തമായി.
Story Highlights: IPL 2023: KKR rope in Jason Roy for remainder of season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here