Advertisement

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് പ്രതി പിടിയിൽ; അന്വേഷണ സംഘത്തിന് നന്ദി അറിയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

April 5, 2023
3 minutes Read
railway-minister-confirm-the-arrested-of-accused-of-kozhikode-train-attack

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് പ്രതി പിടിയിലായത് സ്ഥിരീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. അന്വേഷണ സംഘത്തിന് അദ്ദേഹം നന്ദിയറിയിച്ചു. ആക്രമണം നടത്തിയ പ്രതി മഹാരാഷ്ട്രയിലാണ് പിടിയിലായത്. (Railway minister confirm the arrested of accused of kozhikode train attack)

പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: പൊള്ളിയ കാലുമായി റഹ്‌മത്തിനേയും കുഞ്ഞിനേയും തിരഞ്ഞ് അയല്‍ക്കാരന്‍; നിലയ്ക്കാത്ത ഫോണ്‍കോളുകള്‍; നോവായി എലത്തൂര്‍

അതേസമയം പ്രതിയെ ഇന്നലെ രക്ഷപെടാൻ ശ്രമിക്കവെയാണ് എ ടി എസ് പിടികൂടിയത്. ഇന്നലെ പ്രതി രത്നഗിരിയിൽ ഉണ്ടന്ന ഇന്റലിജൻസ് വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയത്. സിവിൽ ആശുപത്രിയിൽ തലയ്ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. ഡോക്ടറെ പ്രതി പരുക്കേൽപ്പിച്ചു. പ്രതിയെ കീഴ്പ്പെടുത്തിയത് കായികമായാണ്. പ്രതി അജ്മീറിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു.

പൊലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടർന്ന് രത്നഗിരി സ്റ്റേഷനിൽ നിന്നാണ് പിടികൂടുന്നത്. വിവരം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രതി രണ്ട് ട്രെയിൻ മാറിക്കയറിയതായും വിവരം ലഭിച്ചു. കേരളത്തിലെത്തിയത് ഞായറാഴ്ച്ച ഉച്ചയോടെയാണ്. എത്തിയത് സമ്പർക്ക ക്രാന്തി എക്സ്പ്രസിലാണ്.

Story Highlights: Railway minister confirm the arrested of accused of kozhikode train attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top