കുറ്റം നിഷേധിച്ച് ട്രംപ്; മൻഹാട്ടൻ കോടതിയിൽ വാദം പുരോഗമിക്കുന്നു

2016-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ കുറ്റം നിഷേധിച്ച് മുൻ അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ താരത്തിനു പണം നൽകിയെന്നാണ് കേസ്. നടപടി ക്രമങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 2024 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. Trump banned for criminal charges; facing trial in Manhattan court
ന്യൂയോർക്കിലെ ട്രംപ് ടവറിലെ വസതിയിൽ നിന്ന് മൻഹാട്ടൻ കോടതിയിലെത്തിയ ട്രംപ് ജനങ്ങൾക്ക് നേരെ കൈവീശികാണിച്ചാണ് അകത്തേക്ക് കയറിയത്. ട്രംപ് ടവറിൽ നിന്നും പുറപ്പെടുമ്പോൾ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാണിച്ച ട്രംപ് മാധ്യമ പ്രവർത്തകർക്ക് നേരെ മുഷ്ടി ചുരുത്തി ആംഗ്യം കാണിച്ചിരുന്നു. കേസിൽ കുറ്റം ആരോപിക്കപ്പെടുന്നതോ ശിക്ഷിക്കപെടുന്നതോ ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് നിയമപരമായി തടയില്ല.
Read Also: വിവാഹേതര ബന്ധം മറച്ചുവെക്കാൻ പണം നൽകി; ഡോണൾഡ് ട്രംപ് അറസ്റ്റിൽ
ക്രിമിനൽ കേസിൽ പ്രതിയാകുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡോണൾഡ് ട്രംപ്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പു സമയത്ത്, ബന്ധം പുറത്തു പറയാതിരിക്കാനായി പോൺ താരം സ്റ്റോമി ഡാനിയൽസിനു പണം നൽകിയെന്നതാണ് കേസ്. 1.30 ലക്ഷം യുഎസ് ഡോളർ നൽകിയത് ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്. 2006 ൽ താനും ട്രംപും ശാരീരികബന്ധത്തിൽ ഏർപ്പെട്ടെന്നു ഡാനിയൽസ് വെളിപ്പെടുത്തിയിരുന്നു.
Story Highlights: Trump banned for criminal charges; facing trial in Manhattan court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here