Advertisement

നാല് വര്‍ഷം മുന്‍പ് യുഎഇയെ നടുക്കി ബസ് അപകടം; പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 11 കോടി നഷ്ടപരിഹാരം

April 6, 2023
2 minutes Read
11 Cr compensation for Indian student UAE bus accident 2019

നാല് വര്‍ഷം മുമ്പ് ദുബായില്‍ 17 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 5 മില്യണ്‍ ദിര്‍ഹം (11 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു. കേസ് വാദിച്ചതിന് കോടതിയില്‍ ചെലവായ തുകയും മിര്‍സയ്ക്ക് നല്‍കണമെന്ന് ദുബായി കോടതിയുടെ വിധിയിലുണ്ട്.(11 Cr compensation for Indian student UAE bus accident 2019)

2019 ജൂണ്‍ 6 ന് റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപം നടന്ന വാഹനാപകടത്തിലാണ് 24 കാരനായ മുഹമ്മദ് ബെയ്ഗ് മിര്‍സ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തത്. ഈദുല്‍ ഫിത്തര്‍ അവധി കഴിഞ്ഞ് ഒമാനില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുകയായിരുന്നു യാത്രക്കാര്‍.

ഹൈദരാബാദ് സ്വദേശിയായ മിര്‍സ അന്ന് റാസല്‍ ഖൈമയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. അമ്മയുടെ കുടുംബത്തോടൊപ്പം ഈദ് അവധിക്കാലം ചെലവഴിച്ച് മസ്‌കറ്റില്‍ നിന്ന് മടങ്ങവെയാണ് ആ ദുരന്തം. പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു മിര്‍സ കായിക താരം കൂടിയായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടുമെന്ന പ്രതീക്ഷയില്‍ പരീക്ഷ എഴുതാനിരിക്കൊയയിരുന്നു ബസ് അപകടം. ദുബായിലെ റാഷിദ് ആശുപത്രിയില്‍ 14 ദിവസത്തോളം അബോധാവസ്ഥയിലായിരുന്നു. ഇതിന് ശേഷവും മാസങ്ങളോളം മിര്‍സയ്ക്ക് വലിയ ചികിത്സകള്‍ വേണ്ടിവന്നെങ്കിലും ജീവിതം സാധാരണ നിലയിലായില്ല.

അപകടത്തില്‍ മിര്‍സയുെ തലയോട്ടി, ചെവി, വായ, ശ്വാസകോശം, കൈകള്‍, കാലുകള്‍ എന്നിവയ്ക്കാണ് സാരമായി പരുക്കേറ്റിരുന്നത്. മുറിവേറ്റിട്ടുണ്ട്. 50 ശതമാനം മസ്തിഷ്‌ക ക്ഷതവും സംഭവിച്ചുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നേരത്തെ ഒരു ലക്ഷം ദശലക്ഷം ദിര്‍ഹം വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കിയെങ്കിലും കുടുംബം ദുബായി ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി ഇത് അഞ്ച് മില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുകയായിരുന്നു. ഈ തീരുമാനത്തിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി രണ്ട് തവണ കോടതിയെ സമീപിച്ചു. ദുബായിലെ പരമോന്നത കോടതി ഈ അപ്പീല്‍ തിരിച്ചയക്കുകയും അഞ്ച് ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

Read Also: റമദാൻ പ്രമാണിച്ച് സൗദിയിൽ നിർധനർക്ക് സഹായം; 300 കോടി റിയാൽ വിതരണം ചെയ്യാൻ അനുമതി നൽകി സൽമാൻ രാജാവ്

2019ലെ ബസ് അപകടത്തില്‍ 31 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 17 പേര്‍ മരിച്ചിരുന്നു. യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യക്കാരന് ലഭിക്കുന്ന റെക്കോര്‍ഡ് നഷ്ടപരിഹാരത്തുകയാണിതെന്ന് അഭിഭാഷകര്‍ പറഞ്ഞു.

Story Highlights: 11 Cr compensation for Indian student UAE bus accident 2019

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top