Advertisement

ഫിഫ റാങ്കിങ്ങിൽ ഉയർന്ന് ഇന്ത്യൻ കടുവകൾ; അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി

April 6, 2023
Google News 3 minutes Read
Indian Football Team in Tri-nation Football Tournament

ഫിഫ റാങ്കിങ്ങിൽ ഉയർന്ന് ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം. ഇന്ന് ഫിഫ പുറത്തു വിട്ട റാങ്കിങ്ങ് ലിസ്റ്റിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. നിലവിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യ ആതിഥേയത്വം വഹിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായതാണ് ഇന്ത്യയുടെ റാങ്കിങ്ങ് ഉയരുന്നതിന് സഹായിച്ചത്. ആകെ 1200.66 പോയിന്റുകളാണ് ഫിഫ റാങ്കിംഗിൽ ഇന്ത്യക്കുള്ളത്. അവസാനമായി ഫിഫ റാങ്കിങ്ങ് ലിസ്റ്റ് പ്രഖ്യാപിച്ചത് 2022 ഡിസംബറിലായിരുന്നു. India’s football team rises in latest FIFA rankings

മണിപ്പൂരിലെ ഇംഫാൽ ആതിഥേയത്വം വഹിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം മ്യാൻമറിനെയും കിർഗിസ്താനെയും തോൽപ്പിച്ച് നേടിയത് 8.57 റേറ്റിംഗ് പോയിന്റുകളാണ്. അനിരുദ്ധ് ഥാപ്പയുടെ ഗോളിലാണ് മ്യാൻമറിനെ ഇന്ത്യ വീഴ്ത്തിയത്. അവസാനത്തെ മത്സരത്തിൽ കിർഗിസ്താനെതിരെ ഇന്ത്യയുടെ വിജയം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ്. പ്രതിരോധ താരം സന്ദേശ് ജിംഗാനും സുനിൽ ഛേത്രിയും അന്ന് ഇന്ത്യക്കായി വിജയഗോളുകൾ നേടി.

ഏഷ്യൻ രാജ്യങ്ങളുടെ നിരയിൽ 19 ആം സ്ഥാനത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഫിഫ റാങ്കിന്റെ ചരിത്രത്തിൽ ഇന്ത്യ ഏറ്റവും ഉയർന്ന റാങ്കിങ്ങ് 94 ആയിരുന്നു. 1996 ലാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. തുടർന്ന്, പല തവണയായി റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിൽ ഇന്ത്യ സ്ഥിതി ചെയ്തിരുന്നു.

Read Also: ഫിഫ റാങ്കിങ്ങിൽ അർജന്റീനിയൻ വസന്തം; മൂന്നാമതായി ബ്രസീൽ

ഇന്ന് ഫിഫ പുറത്തു വിട്ട പുതുക്കിയ ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാമതെത്തി ലോക ജേതാക്കളായ അർജന്റീന. 2022 ലോകകപ്പ് നേടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിന് പ്രധാനമായും സഹായകമായത്. ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസാണ് റാങ്കിങ്ങിൽ രണ്ടാമത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ മൂന്നാം സ്ഥാനത്തേക്കും ഇറങ്ങി.

Story Highlights: India’s football team rises in latest FIFA rankings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here