അനിൽ പിതാവിനെ ഒറ്റിക്കൊടുത്തു; എ കെ ആന്റണിക്ക് മനപ്രയാസമുണ്ട്; കെ സുധാകരൻ

അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇന്നത്തേത് ചതിയുടെയും വഞ്ചനയുടെയും ദിവസമാണ്. അനിൽ കെ ആന്റണി കോൺഗ്രസിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. എ കെ ആന്റണിയുടെ മകൻ മാത്രമാണ്. അനിൽ പിതാവിനെ ഒറ്റിക്കൊടുത്തു. എ കെ ആന്റണിക്ക് മനപ്രയാസമുണ്ട്. കോൺഗ്രസിന് വേവലാതിയില്ല.(K Sudhakaran against anil k antony)
കോണ്‍ഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. കൊടിപിടിച്ചിട്ടില്ല,പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല,മുദ്രാവാക്യം വിളിച്ചില്ല.പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയവരാരും പാര്‍ട്ടി വിട്ട് പോയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് പൊഴിക്കാത്തയാളാണ് അനില്‍. ആന്റണിയുടെ മകനായതിനായതിനാലാണ് അയാള്‍ കോണ്‍ഗ്രസുകാരനെന്ന് നമ്മള്‍പോലും പറയുന്നത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തില്‍ തന്നെ വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍ മുമ്പുമുണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടവരുടെ ദയനീയാവസ്ഥ പരിശോധിക്കാവുന്നതാണ്. പാര്‍ട്ടിക്ക് വിയര്‍പ്പൊഴുക്കുന്ന ആരും കോണ്‍ഗ്രസ് വിട്ടുപോകില്ല. അനില്‍ ബിജെപിയില്‍ ചേര്‍ന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചിരുന്നുവെന്നും മക്കളുടെ രാഷ്ട്രീയത്തിലിടപെടാറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും സുധാകരന്‍ വ്യക്തമാക്കി.
Story Highlights: K Sudhakaran against anil k antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here