Advertisement

പ്രഥമ കേരള സൂപ്പർ ലീഗിന് കിക്ക്‌ ഓഫ്; മത്സരങ്ങൾ നവംബറിൽ

April 6, 2023
Google News 2 minutes Read
Kerala Super League logo launch

പ്രഥമ കേരള സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾ നവംബറിൽ ആരംഭിക്കും. ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയനും ഔദ്യോഗിക ഉദ്ഘാടനം കായിക മന്ത്രി വി അബ്ദുറഹ്മാനും നിർവഹിച്ചു. കേരള സൂപ്പർ ലീഗ് ഫുട്ബോളിന്റെ ബ്രാൻഡ് അംബാസിഡറായ ഐ.എം വിജയൻ ടൂർണമെന്റ് കിക് ഓഫ് ചെയ്തു. Kerala Super League kicks off in November

എട്ട് പ്രൊഫഷണൽ ഫുട്ബോൾ ടീമുകളുമായാണ് കെ.എസ്.എൽ ആരാധകരിലേയ്ക്ക് എത്തുന്നത്. വിവിധ സ്‌റ്റേഡിയങ്ങളിലായി 60 മത്സരങ്ങളാണ് കേരള സൂപ്പർ ലീഗിന്റെ ആദ്യ പതിപ്പിൽ നടക്കുക. കേരളത്തിലെ താരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടായിരിക്കും ടൂർണമെന്റ്. മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്തു

കേരള സൂപ്പർ ലീഗിന് ഏറെ ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നു എന്ന് അർജുന അവാർഡ് ജേതാവും ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറുമായ ഇന്ത്യൻ ഇതിഹാസ ഫുട്ബോൾ താരം ഐ എം വിജയൻ വ്യക്തമാക്കി. കേരളത്തിലെ ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ അവസങ്ങൾക്ക് കേരള സൂപ്പർ ലീഗിൽ ലഭിക്കും. കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ടൂര്ണമെന്റിനെ സപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പകരം വീട്ടി മാഡ്രിഡ്; ബെൻസിമക്ക് ഹാട്രിക്ക്; കോപ്പ ഡെൽ റേയിൽ നിന്ന് ബാഴ്സ പുറത്ത്

തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം,കൊച്ചി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം തുടങ്ങിയ നാല് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. ദേശീയ അന്തർദേശീയ സ്പോൺസർഷിപ്പുകൾ ഇതിനോടകം തന്നെ ടൂർണമെന്റിന് ലഭിച്ചിട്ടുണ്ട്.

Story Highlights: Kerala Super League kicks off in November

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here