ഉമ്മൻചാണ്ടിയുടെ ആരോഗ്യം വിവരം ആരാഞ്ഞ് മോഹൻലാൽ; പോസ്റ്റുമായി ചാണ്ടി ഉമ്മൻ

മോഹൻലാലുമായി വിഡിയോ കോളിൽ സംസാരിച്ച് ഉമ്മൻചാണ്ടി. ബെംഗളൂരുവിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുമായി മോഹൻലാൽ വിഡിയോ കോൾ ചെയ്യുന്ന ചിത്രം മകൻ ചാണ്ടി ഉമ്മനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മോഹൻലാലിന്റെ വിളിയെത്തിയത്. പിന്നീട് സംഭാഷണം വിഡിയോ കോളിലേക്ക് മാറി.(Mohanlal inquired about oommen chandys health condition)
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
10 മിനിറ്റോളം ഇരുവരും സൗഹൃദ സംഭാഷണം നടത്തി.ആരോഗ്യ സ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെയാണ് ലാൽ ഏറെയും ചോദിച്ചത്. മോഹൻലാലിന്റെ പുതിയ സിനിമാ വിശേഷങ്ങൾ ഉമ്മൻചാണ്ടിയും അന്വേഷിച്ചു. ഇമ്യൂണോ തെറാപ്പി ചികിത്സ തുടരുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ദിവസവും വൈകിട്ട് കുറെ സമയം അദ്ദേഹം പുറത്തിറങ്ങി നടക്കാറുണ്ടെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
അർബുദ രോഗബാധിതനാണ് ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വിവാദമുയർന്നിരുന്നു. അതിനിടെ, ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്നാണ് ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്.
Story Highlights: Mohanlal inquired about oommen chandys health condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here