Advertisement

അന്വേഷണ സംഘം ആവശ്യപ്പെട്ടത് രണ്ടാഴ്ച കസ്റ്റഡി; ഷാറൂഖ് സെയ്ഫിയെ 11 ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് കോടതി

April 7, 2023
Google News 2 minutes Read
11 days police custody Elathur train fire case accused

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 11 ദിവസത്തേക്കാണ് ഷാറൂഖിനെ കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണസംഘം 14 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയിരുന്നത്. (11 days police custody Elathur train fire case accused)

ഇന്നലെ രാവിലെ പത്ത് മണിക്കാണ് കേസില്‍ ഷാരൂഖ് സെയ്ഫിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. ചോദ്യം ചെയ്യല്‍ തുടരും. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കില്ലെന്നും അന്വേഷണ സംഘം മൊഴി നല്‍കി. ഷാറൂഖിനെതിരെ യുഎപിഎ സെക്ഷന്‍ 16 ചുമത്താനാണ് പൊലീസ് തലപ്പത്തു ചര്‍ച്ച നടക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷന്‍ 16.

Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?

വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷന്‍ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ് ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. ഷാരുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: 11 days police custody Elathur train fire case accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here