അനായാസം ലഖ്‌നൗ ; ഹൈദരബാദിനെ 5 വിക്കറ്റിന് തകര്‍ത്തു

ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സ് മത്സരത്തില്‍ അനായാസ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. ആദ്യ മത്സരത്തില്‍ തോറ്റുവന്ന ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിനെ വീഴ്ത്താമെന്ന പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങിയതെങ്കിലും സ്പിന്‍ കുഴിയില്‍ വീണുപോകുകയായിരുന്നു. ( Krunal Pandya helps Lucknow Super Giants beat Sunrisers Hyderabad)
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി തകര്‍ന്ന് വീഴുക തന്നെയായിരുന്നു. 20 ഓവറില്‍ 121 റണ്‍സിന് ഒതുങ്ങുകയായിരുന്നു ഹൈദരാബാദ് സണ്‍റൈസേഴ്‌സ്. ഹൈദരാബാദിന്റെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. നാല് ഓവറില്‍ 18 റണ്‍സ് മാത്രം നിര്‍ത്തി മൂന്ന് വിക്കറ്റ് പിഴുത ക്രുനാല്‍ പാണ്ഡ്യയാണ് ഹൈദരാബാദിനെ തകര്‍ത്തത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
മറുപടി ബാറ്റിംഗില്‍ 16 ഓവറില്‍ 121 റണ്‍സെന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ലഖ്‌നൗ. ബാറ്റുകൊണ്ട് തിളങ്ങിയ ക്രുനാല്‍ 34 റണ്‍സെടുത്ത് വീണ്ടും തിളങ്ങുകയും ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 35 റണ്‍സുമായി മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തതോടെ വിജയം ഉറപ്പിക്കുകയായിരുന്നു.
Story Highlights: Krunal Pandya helps Lucknow Super Giants beat Sunrisers Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here