തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹര്‍ജിയുമായി എം സ്വരാജ്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സിപിഐഎം നേതാവ് എം സ്വരാജ് കവിയറ്റ് ഫയല്‍ ചെയ്തു. കെ ബാബു ഹര്‍ജിയുമായി എത്തിയാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാണ് സ്വരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിയെ കെ ബാബു സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് സ്വരാജ് ഇപ്പോള്‍ തടസഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. (M swaraj filed injunction petition in Thripunithura election case)
അയ്യപ്പന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് തേടിയെന്നാണ് കേസ്. കേസില്‍ കെ ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയെ സമീപിക്കുമെന്ന് കെ ബാബു അറിയിച്ചത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നാണ് കഴിഞ്ഞ മാസം ഹൈക്കോടതി നിരീക്ഷിച്ചത്. അയ്യപ്പെന്റെ പേര് പറഞ്ഞ് കെ ബാബു വോട്ട് അഭ്യര്‍ത്ഥിച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നാണ് ഹര്‍ജിയിലൂടെ എം സ്വരാജ് ചൂണ്ടിക്കാട്ടിയത്. അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ്പ് വിതരണം ചെയ്തത് ജനപ്രാതിനിധ്യനിയമത്തിന്റെ 123-ാം വകുപ്പിന്റെ ലംഘനമാണെന്നാണ് സ്വരാജിന്റെ വാദം.
Story Highlights: M swaraj filed injunction petition in Thripunithura election case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here