കാമുകിയെ പീഡിപ്പിച്ചതിലെ പക; മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി. (Young man killed black magician who raped his lover)
പ്രതിയായ ദിനേശിന്റെ പിതാവിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശശികുമാര്‍. പെണ്‍സുഹൃത്തിനെ വിവാഹം കഴിയ്ക്കാന്‍ മന്ത്രവാദം നടത്തണമെന്നാവശ്യപ്പെട്ടാണ് ദിനേശ് ഇയാളെ സമീപിച്ചത്. 15 ദിവസം മുന്‍പ് പെണ്‍സുഹൃത്തുമായി ദിനേശ് ശശികുമാറിന്റെ അടുത്തെത്തി. പൂജ നടത്തുമ്പോള്‍ ദിനേശിനെ ഇയാള്‍ മുറിയില്‍ നിന്നും പുറത്താക്കി. കുറച്ച് സമയങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടി പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്നത്. ശശികുമാര്‍ പീഡിപ്പിച്ചുവെന്ന് ദിനേശിനോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് ദിനേശും സുഹൃത്തുക്കളും ചേര്‍ന്ന് മന്ത്രവാദിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
Read Also: വീട് ഡൽഹിയിൽ; സോഷ്യൽ മീഡിയയിൽ സജീവം; സ്വന്തമായി യൂട്യൂബ് ചാനലും; ആരാണ് ഷാരുഖ് സെയ്ഫി ?
ഏപ്രില്‍ നാലിന് മറ്റൊരു സുഹൃത്തിന് മന്ത്രവാദം നടത്തണമെന്ന് വിശ്വസിപ്പിച്ച് ശശികുമാറിനെ ദിനേശ് ബെന്നഗരം വനമേഖലയില്‍ എത്തിച്ചു. അവിടെ വച്ച് മദ്യപിച്ച ശേഷം വിവസ്ത്രനാക്കി, ലിംഗം മുറിച്ച് കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂര്‍ പൊലിസില്‍ പരാതി നല്‍കി. ദിനേശ് വിളിച്ചിട്ടാണ് ഇയാള്‍ പോയതെന്നും സുജാത പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തി. ദിനേശനു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ദിനേശിന്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു.
Story Highlights: Young man killed black magician who raped his lover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here