മുൻ കോൺഗ്രസ് നേതാവ് സി.ആർ കേശവൻ ബിജെപിയിൽ ചേർന്നു

തമിഴ്‌നാട്ടിൽ നിന്നുള്ള മുൻ കോൺഗ്രസ് നേതാവ് സി.ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ സി രാജഗോപാലാചാരിയുടെ കൊച്ചുമകൻ കൂടിയാണ് സി.ആർ കേശവൻ. ബിജെപി മുഖ്യ വാക്താവ് അനിൽ ഭൂലാനി, കേന്ദ്ര മന്ത്രി കെ.സിംഗ് എന്നിവർ ചേർന്നാണ് സി.ആർ കേശവന് പാർട്ടിയിൽ അംഗത്വം നൽകി സ്വീകരിച്ചത്. ( Former Congress leader C R Kesavan joins BJP )
ഫേബ്രുവരിയിൽ സി.ആർ കേശവൻ കോൺഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. ‘ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിലേക്ക് എന്നെ ക്ഷണിച്ച മുതിർന്നവർക്ക് നന്ദി. പ്രത്യേകിച്ച് പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ള ദിവസം തന്നെ’- സിആർ കേശവൻ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതിരഹിത ഭരണവും ഭരണപരിഷ്‌കാരങ്ങളും ദുർബലമായിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയിലേക്ക് എത്തിച്ചു.
Story Highlights: Former Congress leader C R Kesavan joins BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here