കിടപ്പുരോഗിയായ വൃദ്ധയുടെ മരണം കൊലപാതകം; പീഡനശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

എറണാകുളത്ത് കിടപ്പുരോഗിയായിരുന്ന 70കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പീഡന ശ്രമത്തിനിടെ ബന്ധു ശ്വാസംമുട്ടിച്ച് വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു. കുറ്റംസമ്മതിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്.(Old woman’s death is murder Ernakulam)
ആറാം തീയതി വൈകിട്ടോടെയാണ് എറണാകുളം കലാഭവന്‍ റോഡില്‍ 70കാരി മരണപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പരിശോധിച്ച ഡോക്ടര്‍ക്ക് ചില സംശയങ്ങള്‍ തോന്നുകയായിരുന്നു. ഇവരുടെ മുഖത്തും കാലിലും സാരമായ പരുക്കുകളുമുണ്ടായിരുന്നു. വാരിയെല്ലുകള്‍ പൊട്ടിയ നിലയിലും.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്. കൊല്ലപ്പെട്ട വൃദ്ധയുടെ ബന്ധുകൂടിയായ രമേശന്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. ശാരീരിക അവശതകളാല്‍ വീട്ടില്‍ വിശ്രമിച്ചിരുന്ന വൃദ്ധയെ രമേശന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തടഞ്ഞതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി.
കൊലപാതകത്തിന് ശേഷം വൃദ്ധയുടെ മൃതദേഹം ആശുപത്രിയില്‍ കൊണ്ടുവരുമ്പോഴും ഒരു ഭാവവ്യത്യാസവുമില്ലാതെ പ്രതിയും ഒപ്പമുണ്ടായിരുന്നു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം നാളെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Story Highlights: Old woman’s death is murder Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here