Advertisement

കോൺഗ്രസ് പ്രവർത്തകനായ പിതാവ് ടിഎംസി നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി ആരോപണം

April 9, 2023
Google News 1 minute Read
Congress Worker Bombs Son's Home For Supporting Trinamool

തൃണമൂൽ അംഗമായ മകന്റെ വീടിന് നേരെ കോൺഗ്രസ് പ്രവർത്തകനായ പിതാവ് ബോംബെറിഞ്ഞതായി ആരോപണം. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവം. മകൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ 62 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി സഹിറുദ്ദീൻ ഷെയ്ഖ് ടിഎംസി യുവജന വിഭാഗം പ്രസിഡന്റായ മകൻ അനിസുർ ഷെയ്ഖിന്റെ(30) വീടിന് നേരെ ബോംബെറിഞ്ഞെന്നാണ് പരാതി. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാനാണ് അച്ഛൻ തന്റെ വീട് ആക്രമിച്ചതെന്ന് അനിസുർ ആരോപിച്ചു.

അതേസമയം മരുമകൾ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് സാഹിറുദ്ദീൻ ആരോപിച്ചു. സഹതാപം ലഭിക്കാൻ അനിസുർ തന്നെ സ്വന്തം വീടിനുനേരെ ബോംബെറിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആക്രമണത്തിൽ ആർക്കും പരിക്കില്ല. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് പൊലീസ് സംഘത്തെ നിയോഗിച്ചു.

2018 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മകനും മരുമകൾ ഷെഫാലി ഷെയ്ഖും തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെയാണ് സഹിറുദ്ദീനും അനിസൂറും തമ്മിലുള്ള ബന്ധം വഷളായതെന്ന് നാട്ടുകാർ പറയുന്നു. ഷെഫാലിയെ ടിഎംസി പഞ്ചായത്ത് പ്രധാൻ ആക്കിയതോടെ, ഇവർ ഭർത്താവ് അനിസൂറിനൊപ്പം കുടുംബവീട്ടിൽ നിന്ന് വേർപിരിഞ്ഞ് ജീവിക്കാൻ തുടങ്ങി.

Story Highlights: Congress Worker Bombs Son’s Home For Supporting Trinamool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here