Advertisement

മതമേലധ്യക്ഷമാരുമായി കൂടിക്കാഴ്ച; ബിജെപിയുടെ നാടകം കേരള ജനത അവജ്ഞതയോടെ തള്ളിക്കളയുമെന്ന് സിപിഐഎം

April 9, 2023
3 minutes Read
cpm-on-bjp-visits-christians-homes-with-easter

മതമേലധ്യക്ഷമാരുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ച്ച അപഹാസ്യമെന്ന് സിപിഐഎം. ന്യുനപക്ഷ ജനവിഭാഗംങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് സംഘപരിവാർ. ന്യുനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിർത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ പരിഹാസ്യമാണ്. ബിജെപിയുടെ നാടകം കേരള ജനത അവജ്ഞതയോടെ തള്ളിക്കളയുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.(CPIM against bjp visit on christians homes with easter)

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപത്ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്.

അരമനകൾ തോറുമുള്ള ബി.ജെ.പി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സിപിഐഎം വാർത്താക്കുറിപ്പിൽ പറയുന്നു.

Story Highlights: CPIM against bjp visit on christians homes with easter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top