Advertisement

വിദേശികള്‍ക്ക് താമസിക്കാന്‍ ഏറെയിഷ്ടം ദുബായി; മുന്‍നിരയില്‍ ഇന്ത്യക്കാര്‍

April 9, 2023
3 minutes Read
Dubai is popular destination for foreigners especially for Indians

വിദേശരാജ്യങ്ങളിലേക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സ്ഥിരതാമസത്തിനും വിനോദത്തിനുമെല്ലാം പോകുന്നവരുടെ എണ്ണത്തില്‍ വര്‍ഷം തോറും വലിയ വര്‍ധനവാണുണ്ടാകുന്നത്. നിരവധി ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളും മികച്ച ജീവിത നിലവാരത്തിനായി ഇന്ത്യക്കാരടക്കം തെരഞ്ഞെടുക്കാറുണ്ട്.(Dubai is popular destination for foreigners especially for Indians)

ഈ വര്‍ഷം ആദ്യ രണ്ട് മാസത്തില്‍ ദുബായില്‍ എത്തിയത് 31 ലക്ഷം ലക്ഷം വിനോദസഞ്ചാരികളാണ്. ഇതില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാരാണ്. റഷ്യയും ഒമാനുമാണ് ഇന്ത്യയ്ക്ക് ശേഷം ദുബായിയെ മികച്ച നഗരമായി തെരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍. യുഎഇയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജായ ഡബ്ല്യു ക്യാപിറ്റല്‍ നടത്തിയ സര്‍വേ പ്രകാരം വിദേശികള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും പ്രിയമുള്ള നഗരം ദുബായി ആണ്.

അടിസ്ഥാന സൗകര്യങ്ങള്‍ ആഗോള തലത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ദുബായിക്ക് മുന്‍തൂക്കം നല്‍കിയെന്നും ബിസിനസ് സുഗമമായി ചെയ്യാന്‍ കഴിയുന്നതിനൊപ്പം ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലമാണ് ദുബായി എന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

Read Also: ഒരുമയുടെ സന്ദേശമാണ് സമൂഹ നോമ്പ് തുറകള്‍ പകര്‍ന്നു നല്‍കുന്നത്; മുനവ്വറലി ശിഹാബ് തങ്ങള്‍

‘പൗരന്മാര്‍ക്കും വിദേശികള്‍ക്കും ലോകത്തിലെ ഏറ്റവും സുരക്ഷിതമായി താമസിക്കാവുന്ന ഏഴ് നഗരങ്ങളില്‍ ഒന്നായി ദുബായി മാറി. വിനോദത്തിലും ജോലിക്കുമായി വിദേശികള്‍ തെരഞ്ഞെടുക്കുന്ന നഗരങ്ങളില്‍ ദുബായി മുന്‍പന്തിയിലുണ്ട്. ഇരുനൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ദുബായില്‍ താമസിക്കുന്നുണ്ട്. ജോലി, വ്യാപാരം, ടൂറിസം മേഖലകളിലാണ് ദുബായി മുന്നിട്ടുനില്‍ക്കുന്നത്’സര്‍വേ ചൂണ്ടിക്കാട്ടുന്നു.

Story Highlights: Dubai is popular destination for foreigners especially for Indians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top