മുഖം മറയ്ക്കാത്ത സ്ത്രീകളെ പിടിക്കാൻ സ്മാർട്ട് ക്യാമറകൾ ഉപയോഗിക്കാനൊരുങ്ങി ഇറാൻ

രാജ്യത്തെ ഹിജാബ് നിയമ ലംഘനം തടയുന്നതിന് സ്മാർട്ട് ക്യാമറകൾ ഉപയോഗിക്കാനൊരുങ്ങി ഇറാൻ. ഇസ്ലാമിക് ഡ്രസ് കോഡ് ലംഘിക്കുന്ന സ്ത്രീകളെ കണ്ടെത്തി ശിക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഹിജാബ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് പൊതു സ്ഥലങ്ങളിലും പാതകളിലും സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇറാൻ പൊലീസ് അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ നിയമ ലംഘകര്‍ക്ക് മുന്നറിയിപ്പ് നല്‍കും. നിയമം ലംഘിക്കുന്നത് ആവർത്തിച്ചാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി അവരുടെ ഫോണുകളിൽ സന്ദേശങ്ങൾ അയയ്‌ക്കും. 1979 മുതല്‍ നടപ്പാക്കുന്ന നിയമങ്ങളില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും ഹിജാബ് നിയമം ലംഘിക്കുന്ന തരത്തിലുള്ള വ്യക്തിപരമോ കൂട്ടായതോ ആയ പെരുമാറ്റവും നടപടിയും വെച്ചുപൊറുപ്പിക്കില്ലെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ ശക്തരായ മതാചാര്യന്മാര്‍ പോലും നിർബന്ധിത ഹിജാബ് നിയമങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.
Story Highlights: Iran to use smart cameras to enforce hijab law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here