ഒരു പെട്ടിയിൽ സാധാരണ 10 കിലോ തേൻ; ഇപ്പോൾ ലഭിക്കുന്നത് ഒരു കിലോ മാത്രം; സംസ്ഥാനത്തെ തേനീച്ച കർഷകർ കടുത്ത പ്രതിസന്ധിയിൽ

സംസ്ഥാനത്തെ തേനീച്ച കർഷകർ കടുത്ത പ്രതിസന്ധിയിൽ. കാലാവസ്ഥ വ്യത്യാനത്തെ തുടർന്ന് തേൻ ലഭ്യത കുറഞ്ഞതാണ് തിരിച്ചടിയായത്. സർക്കാർ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം. ( kerala honey bee farmers under crisis )
ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് തേനിന്റെ പ്രധാന വിളവെടുപ്പ്. ഒരു പെട്ടിയിൽ സാധാരണ 10 കിലോതേൻ വരെ ലഭിച്ചിരുന്ന. എന്നാൽ ഇത്തവണ അത് ഒരു കിലോയിലേക്ക് ചുരുങ്ങി. കൊടും ചൂടും, കാലം തെറ്റിപെയ്ത മഴയുമാണ് തിരിച്ചടിക്ക് കാരണം.
മായംകലർന്ന തേൻ വിപണിയിൽ ഇടംപിടിച്ചതോടെ കേരളത്തിലെ കർഷകരുടെ വില്പന കുറഞ്ഞു. ഗുണനിലവാരമില്ലത്തെ എത്തുന്ന തേനുകൾക്ക് വിലകുറവാണ്.ഇക്കരണത്താൽ ഉപഭോക്താക്കൾ അകൃഷ്ടരാകും.
സർക്കാർ സംവിധാനങ്ങളായ ഖാദി ബോർഡ്, ഹോർട്ടി കോർപ്പ് എന്നി സ്ഥാപനങ്ങൾ നേരത്തെ കർഷകരിൽ നിന്നും തേൻ സംഭരിച്ചിരുന്നു. എന്നാൽ കുടിശിക കൂടിയതോടെ സംഭരണം നിലച്ചു. കൃഷി വകുപ്പ് ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ തേനീച്ച കർഷകർക്ക് പിടിച്ചുനിൽക്കാനാവു.
Story Highlights: kerala honey bee farmers under crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here