ജര്‍മനിയില്‍ മലയാളി നഴ്‌സ് പനി ബാധിച്ച് മരിച്ചു

ജര്‍മനിയില്‍ മലയാളി നഴ്‌സ് പനി ബാധിച്ച് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശിനി അനിമോള്‍ സജി(44)യാണ് മരിച്ചത്. കുറച്ചുദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധിച്ചതോടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയോടെ അനിമോളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.(Malayali nurse dies off fever at Germany)
മൂന്ന് ദിവസമായി പനി ബാധിച്ച അനിമോളുടെ ആരോഗ്യ നില പെട്ടെന്നാണ് മോശമായത്. ന്യൂമോണിയ സ്ഥിരീകരിച്ചതോടെ രക്തത്തിലെ അണുബാധ ക്രമാതീതമായി ഉയരുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 16നാണ് അനിമോള്‍ ജര്‍മനിയിലെബാഡ്‌നൊയെസ്റ്റാട്ട് റിയോണ്‍ ക്ലിനിക്കില്‍ ജോലി ആവശ്യത്തിനായി എത്തുന്നത്.
Read Also: ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം 11ന് നാട്ടിലെത്തിക്കും. അങ്ങാടിക്കടവ് സ്വദേശി സജി തോമസിന്റെ ഭാര്യയാണ്. മാനന്തവാടി വെള്ളമുണ്ട പാലേക്കുടിയില്‍ കുടുംബാംഗമാണ് അനിമോള്‍.
Story Highlights: Malayali nurse dies off fever at Germany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here