കശ്മീർ സന്ദർശിച്ചു, നിരവധി യുവാക്കൾ ഇന്ത്യക്കായി പാഡണിയണമെന്ന് ആഗ്രഹിക്കുന്നു; സനത് ജയസൂര്യ

ജമ്മുകശ്മിരിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജമ്മുകശ്മീരിലെ ശ്രീനഗർ ഡൂൺ ഇന്റർനാഷണൽ സ്‌കൂളിൽ വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളുമായി സനത് ജയസൂര്യ സംവദിച്ചു. ജമ്മുവിലെ ബിർല ഇന്റർനാഷണൽ സ്‌കൂളിൽ വിആർ ലാബ് ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂളിലെ ക്രിക്കറ്റ് അക്കാദമിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.(Sanath Jayasuriya interacts with young cricketers in kashmir)
ഇന്ത്യയിലെ യുവാക്കൾ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ ആഗ്രഹിക്കുന്നതായി മുൻ ശ്രീലങ്കൻ താരം ജയസൂര്യ പറഞ്ഞു. താഴ്‌വരയിലെ വളർന്നുവരുന്ന ക്രിക്കറ്റ് കളിക്കാരുമായി അദ്ദേഹം പ്രത്യേക സംവേദനാത്മക സെഷനും നടത്തി. ശ്രീലങ്ക സന്ദർശിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. എഎൻഐയോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു,
നിരവധി കഴിവുള്ള യുവാക്കളെ കാണാൻ സാധിച്ചു. അവർക്കെല്ലാം ഇന്ത്യക്കായി പാഡണിയണമെന്നാണ് ആഗ്രഹമെന്നും ജയസൂര്യ പറഞ്ഞു.കശ്മീരിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചു. അവിടെയെല്ലാം ക്രിക്കറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. ക്രിക്കറ്റിൽ ഭാവിയുള്ള നിരവധി യുവാക്കളെ കാണാൻ സാധിച്ചു. അവരെല്ലാം ആഗ്രഹിക്കുന്നത് ഇന്ത്യയ്‌ക്ക് വേണ്ടി അന്താരാഷ്‌ട്ര മത്സരങ്ങൾ കളിക്കണമെന്നാണ്. കശ്മീരിലെ എല്ലാഭാഗത്തും ഇതേ വികാരാമാണ് കാണാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Sanath Jayasuriya interacts with young cricketers in kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here