ഐപിഎല്ലിൽ അപൂർവ നേട്ടം സ്വന്തമാക്കി ശിഖർ ധവാൻ

തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ശിഖര്‍ ധവാന്‍ പുറത്തെടുത്തത്. സൺറൈസേഴ്സിനെതിരെ 66 പന്തിൽ 12 ഫോറും അഞ്ച് സിക്സും സഹിതം 99 റൺസാണ് ധവാൻ നേടിയത്. സെഞ്ച്വറി നേടാനായില്ലെങ്കിലും നിരവധി റെക്കോർഡുകൾ ധവാൻ സ്വന്തമാക്കി.
ഒരു ഐപിഎൽ ഇന്നിംഗ്‌സിൽ മുഴുവൻ സഹതാരങ്ങൾക്കുമൊപ്പം ബാറ്റ് ചെയ്യുന്ന ചരിത്രത്തിലെ രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ധവാൻ. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 99 റൺസ് നേടിയ ശേഷം പുറത്താകാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. 2019ൽ ചെന്നൈ സൂപ്പർ കിങ്‌സിനായി പാർഥിവ് പട്ടേലാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു തരാം.
ഐപിഎല്ലിൽ പുറത്താകാതെ 99 റൺസ് നേടുന്ന നാലാമത്തെ താരമാണ് ധവാൻ. സുരേഷ് റെയ്ന, ക്രിസ് ഗെയ്ൽ, മായങ്ക് അഗർവാൾ എന്നിവരാണ് മറ്റുള്ളവർ.
Story Highlights: Shikhar Dhawan Creates History in IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here