Advertisement

‘മോദിയുടെ ബിരുദമാണോ യഥാർത്ഥ പ്രശ്നം?’, പ്രതിപക്ഷ നിലപാടിൽ അതൃപ്തിയുമായി ശരദ് പവാർ

April 10, 2023
Google News 2 minutes Read
‘Are these issues? focus on important things’: Sharad Pawar

പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയത്തിൽ വീണ്ടും അതൃപ്തി രേഖപ്പെടുത്തി നാഷണൽ കോൺഗ്രസ് പാർട്ടി തലവനും മുതിർന്ന നേതാവുമായ ശരദ് പവാർ. രാജ്യം ഒട്ടേറെ പ്രതിസന്ധികൾ നേരിടുമ്പോൾ, ഭരണനേതാക്കളുടെ ബിരുദത്തെ കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദമല്ല രാജ്യത്തെ യഥാർത്ഥ പ്രശ്നം. ഇതൊരു രാഷ്ട്രീയ പ്രശ്നമാണോ രാജ്യം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അവയിൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം തുടങ്ങിയ മറ്റ് പ്രധാന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ആക്രമണം ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇന്നത്തെ കാലത്ത്, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിഭജനം സൃഷ്ടിക്കപ്പെടുന്നു, മഹാരാഷ്ട്രയിലെ കാലവർഷക്കെടുതിയിൽ കർഷകരുടെ വിളകൾ നശിച്ചു. ഇത്തരം വിഷയങ്ങളാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്, ബിരുദമല്ല”- ശരദ് പവാർ പറഞ്ഞു. നേരത്തെ അദാനി കേസിൽ പ്രതിപക്ഷത്തിന്റെ നിലപാടിനെ വിമർശിച്ച പവാർ ജെപിസി ആവശ്യം തള്ളുകയും ചെയ്തിരുന്നു.

Story Highlights: ‘Are these issues? focus on important things’: Sharad Pawar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here