Advertisement

ശരിക്കും ഭയപ്പെടണോ? നഴ്‌സറികളില്‍ പൂച്ചെടിയായി വില്‍ക്കുന്ന ക്യാറ്റ്‌സ് ക്ലൗ അപകടകാരിയോ?

April 10, 2023
Google News 2 minutes Read
cats claw a Threat to Environment

പ്രകൃതിക്ക് ദോഷം ചെയ്യുന്ന പല തരത്തിലുള്ള അധിനിവേശ സസ്യങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. വളരെ വേഗത്തില്‍ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈര്‍പ്പം, പ്രകാശം, പോഷകവസ്തുക്കള്‍, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങള്‍ എന്ന് പറയാം, ഈ ചെടികള്‍ വായു സഞ്ചാരം കുറയ്ക്കുന്നതോടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധര്‍മ്മങ്ങള്‍ മാറ്റിമറിക്കുകയും അതോടൊപ്പം തദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന കളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങള്‍ കൂടിയാണ് ഇവ. എന്നാലിപ്പോള്‍ അത്തരത്തിലൊരു അധിനിവേശ സസ്യത്തെ കുറിച്ചാണ് നാട്ടില്‍ ചര്‍ച്ച. കാറ്റ്‌സ് ക്ലൗ വൈന്‍ എന്നാണ് അതിന്റെ പേര്. കുളവാഴയെ പോലെയും, മഞ്ഞക്കൊന്ന പോലെയും ഇതും ഒരു അധിനിവേശ കളയാണ്. (cats claw a Threat to environment )

മധ്യ അമേരിക്ക, തെക്കേ അമേരിക്ക, കരീബിയന്‍ കാടുകള്‍ എന്നിവിടങ്ങളിലാണ് ഈ കള കൂടുതലായി കാണുന്നത്. എന്നാലിപ്പോള്‍ നമ്മുടെ നാട്ടില്‍ അതിവേഗം ആണ് ഈ കള പടര്‍ന്ന് പിടിക്കുന്നത്. പല രാജ്യങ്ങളിലായി പടര്‍ന്ന് കേറികൊണ്ടിരിക്കുന്ന ഈ അധിനിവേശ സസ്യത്തെ ഒഴിവാക്കാന്‍ ഭഗീരഥ പ്രയത്‌നങ്ങളാണ് നടത്തുന്നത്. മാത്രമല്ല, ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ കോടികള്‍ ആണ് തങ്ങളുടെ രാജ്യത്ത് നിന്ന് ഇതിനെ ഒഴിവാക്കാന്‍ ചില വഴിക്കുന്ന തുക. എന്നാല്‍ നമ്മുടെ കേരളത്തിന്റെ സ്ഥിതി ഒന്ന് വേറെ തന്നെയാണ് . കാറ്റ്‌സ് ക്ലൗ നഴ്‌സറികളില്‍ പൂച്ചെടി ആയിട്ടാണ് വില്‍ക്കപ്പെടുന്നത്. നഴ്‌സറികളെ ഒക്കെ കൃത്യമായി നിരീക്ഷിക്കുവാനും, ഇത്തരം ചെടികളുടെ വിത്തുകള്‍ എത്തുന്നത് തടയുവാനും കഴിയണം എന്നാണ് ജനങ്ങളുടെ അഭിപ്രായം. എങ്കില്‍ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ, ക്യാറ്റ് ക്ലൗ എന്നാല്‍ അലങ്കാര ചെടി എന്നും അര്‍ത്ഥം വരുന്നുണ്ട്.

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

പൂച്ചയുടെ നഖം പോലെ കാണപ്പെടുന്ന ചെറിയ മുള്ളുകള്‍ ഈ ചെടിയ്ക്ക് ഉള്ളതിനാലാണ് ഇതിന് ഈ പേര് വന്നത്. വീട്ടിലോ , അല്ലെങ്കില്‍ പുറത്ത് എവിടെയങ്കിലോ നമ്മള്‍ ഒരു സ്ഥലത്ത് മാത്രമായിരിക്കും ചിലപ്പോള്‍ ഇത് നടുക. പിന്നെ കാര്യങ്ങള്‍ ഈസിയാണ്. ബാക്കി സ്ഥലങ്ങളിലേക്ക് തനിയെ പടര്‍ന്ന് കേറിക്കോളും. വര്‍ഷത്തില്‍ രണ്ട് തവണയാണ് ക്യാറ്റ്‌സ് ക്ലൗ പൂക്കുക. മാത്രമല്ല ഏഴ് മുതല്‍ 10 ദിവസം വരെ ഈ പൂവ് വാടാതെ നില്‍ക്കും, ശിഖരത്തിന്റെ അഗ്ര ഭാഗം പൂച്ചയുടെ നഖം പോലെ തോന്നിക്കുമെന്നതിനാല്‍ ആണ് ചെടിക്ക് ക്യാറ്റ് ക്ലൗ എന്ന പേര് ലഭിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് സാധാരണ ഗതിയില്‍ ക്യാറ്റ് ക്ലൗ പൂക്കാറ്, പ്രത്യേകിച്ച് വളങ്ങള്‍ ഒന്നും തന്നെ ഈ കളയ്ക്ക് വേണ്ടതില്ല. പെട്ടെന്ന് തന്നെ പൂത്ത് മഞ്ഞ വസന്തം തീര്‍ക്കും ഈ അധിനിവേശ കള.

Story Highlights: cats claw a Threat to Environment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here