രാജ്യത്ത് 5,880 പുതിയ കൊവിഡ് കേസുകൾ, 14 മരണം; രാജ്യവ്യാപകമായി മോക്ക് ഡ്രില്ലുകൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,880 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകൾ 35,199 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.67 ശതമാനവുമാണ്.
ഇന്നലെ 14 പേർ രോഗം ബാധിച്ച് മരിച്ചു. 5,30,979 ആണ് ആകെ മരണസംഖ്യ. രാജ്യവ്യാപക വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
കൊവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ സജ്ജമാണെന്ന് ഉറപ്പുവരുത്താൻ ഇന്നും നാളെയും രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. ഐ.സി.യു കിടക്കകൾ, ഓക്സിജൻ ലഭ്യത, പരിചരണ സംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്താനാണ് സ്വകാര്യ ആശുപത്രികളിൽ അടക്കം മോക്ക് ഡ്രിൽ നടത്തുന്നത്.
Story Highlights: India Records 5,880 Covid Cases In 24 Hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here