ഇഫ്താർ സംഗമം സംഘടിപ്പിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ

സൗഹൃദത്തിന്റെ സ്‌നേഹത്തണലൊരുക്കി റിയാദിൽ ഇഫ്താർ സംഗമം. പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷനാണ് ഇഫ്താർ വിരുന്നൊരുക്കിയത്. സൗദിയിലെ പൗരപ്രമുഖരായ ഹാഷിം അബാസ്, സാറാ ഫഹദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. Palakkad district pravasi association iftar meet
ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് സൗഹൃദത്തിന്റെ മാതൃക തീർത്ത ഇഫ്താർ സ്‌നേഹ സംഗമം ശ്രദ്ധേയമായി. റിയാദ് വാദി ഹനീഫയിലെ അൽ മവാത്തത് അൽ മബ്ബ വിശ്രമ കേന്ദ്രത്തിലാണ് വിരുന്നൊരുക്കിയത്. പാലക്കാടിന്റെ തനത് രുചിയും ആതിഥേയ മര്യാദയും സംസ്‌കാരവും പങ്കുവെച്ച ഇഫ്താർ സംഗമത്തിൽ സ്ത്രീകളടക്കം 1500റിലധികം പേർ പങ്കെടുത്തു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുളള പ്രവാസി പ്രതിനിധികളുടെ സാന്നിധ്യം സൗഹൃദത്തിന്റെ സന്ദേശം കൂടിയാണ് പങ്കുവെച്ചത്.
റിയാദിലെ ഇഫ്താർ വിരുന്നിനോടൊപ്പം പാലക്കാട് ജില്ലയിലെ മരുതൂർ, കുളപ്പുള്ളി, വാണിയംകുളം എന്നിവിടങ്ങളിലെ അഭയ കേന്ദ്രങ്ങളിലും അന്ധവിദ്യാലയങ്ങളിലും പാലക്കാട് അസോസിയേഷൻ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു.
Read Also: ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ ലീഡേഴ്സ്
സാംസ്‌കാരിക സമ്മേളനത്തിൽ കബീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, അബ്ദുള്ള വല്ലാഞ്ചിറ, നൗഷാദ് ആലുവ, നസീർ മുള്ളൂർക്കര, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ആശംസകൾ നേർന്നു. ഷഫീഖ് പാറയിൽ സ്വാഗതവും ശബരീഷ് ചിറ്റൂർ നന്ദിയും പറഞ്ഞു.
Story Highlights: Palakkad district pravasi association iftar meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here