ഉച്ചത്തിൽ പാട്ടുവെച്ചതിനെ എതിർത്തു; ഡൽഹിയിൽ ഗർഭിണി വെടിയേറ്റ് മരിച്ചു

ഉച്ചത്തിൽ പാട് വെച്ചതിനെ എതിർത്തതിനെ തുടർന്ന് ഡൽഹിയിൽ ഗർഭിണി വെടിയേറ്റ് മരിച്ചു. അയൽവാസി നടത്തിയ ഡിജെ പാർട്ടിയിൽ ശബ്ദം കൂടുതൽ ആണെന്ന കാര്യം ചൂണ്ടിക്കാണിച്ച രെഞ്ചു എന്ന യുവതിയെ ഏപ്രിൽ മൂന്നിനാണ് വെടിവെച്ചത്. തുടർന്ന്, ഷാലിമാർ ബാഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണപ്പെട്ടു. സംഭവത്തിൽ രഞ്ജുവിന്റെ അയൽവാസിയായ ഹരീഷിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. Pregnant woman shot at by neighbour dies
തന്റെ മകന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഹരീഷ് നടത്തിയ ഡിജെ പാർട്ടിയാണ് സംഭവത്തിലേക്ക് വഴിവെച്ചത്. ശബ്ദം കേട്ട് ബാൽക്കണിയിലേക്ക് വന്ന രഞ്ജു ഹരീഷിനോട് പാട്ടു നിർത്താൻ ആവശ്യപ്പെടുന്നു. എന്നാൽ, കോപാകുലനായ ഹരീഷ് തന്റെ സുഹൃത്ത് അമിത്തിന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റതിൽ അവൾക്ക് ഗർഭച്ഛിദ്രം സംഭവിക്കുകയും അത് മരണത്തിന് കാരണമായെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
Read Also: ഡൽഹി സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി; പള്ളിവളപ്പിൽ ദേവദാരു വൃക്ഷതൈ നട്ടു
ബിഹാർ സ്വദേശികളായ യുവതിയുടെ ഭർത്താവ് ഡൽഹിയിൽ കൂലിവേല ചെയ്യുകയാണ്. ഡൽഹിയിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.
Story Highlights: Pregnant woman shot at by neighbour dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here