Advertisement

ഡൽഹി സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി; പള്ളിവളപ്പിൽ ദേവദാരു വൃക്ഷതൈ നട്ടു

April 9, 2023
Google News 3 minutes Read
modi visits delhi cathedral (1)

പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് കത്തിഡ്രൽ സന്ദർശിച്ചു. പള്ളിയിൽ പ്രധാനമന്ത്രി അരമണിക്കൂർ ചെലവിട്ടു. പള്ളിവളപ്പിൽ ദേവദാരു വൃക്ഷതൈയും നട്ടു. ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മോദിയുടെ സന്ദർശനവും. ഡൽഹി ആർച്ച്‌ ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.(Narendra Modi visits sacred heart cathedral catholic church in delhi)

Read Also: ഷാറൂഖ് സെയ്ഫിയുടെ കാര്‍പെന്റര്‍ വിഡിയോകള്‍ തിരഞ്ഞ് ആളുകള്‍; കമന്റ് ബോക്‌സില്‍ നിറയെ മലയാളികളും

ആദ്യമായാണ് ഒരു ക്രൈസ്തവ ദേവാലയത്തിൽ നരേന്ദ്രമോദിയെത്തുന്നത്. പ്രധാനമന്ത്രിയെ വൈദികർ ചേർന്ന് സ്വീകരിച്ചു. ഈസ്റ്റർ ദിനത്തിലെ പ്രാർത്ഥനയിലും പ്രധാനമന്ത്രി പങ്കാളിയായി. പുരോഹിതരുമായും വിശ്വസികളുമായും പ്രധാനമന്ത്രി സംവദിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള ബിഷപ്പുമാർ പ്രാർത്ഥനയിൽ പങ്കെടുത്തു. 2024 തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നാണ് രഷ്ട്രീയ വിലയിരുത്തൽ.

കേരളത്തിൽ ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാന്‍ ബിജെപി ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിനത്തിലെ ദേവാലയ സന്ദർശനം. കഴിഞ്ഞ വർഷം ക്രിസ്മസിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർ‍മുവും ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രല്‍ സന്ദർശിച്ചിരുന്നു.

Story Highlights: Narendra Modi visits sacred heart cathedral catholic church in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here