തൃശൂരില്‍ വിഷുവിന് സജീവമാകാൻ സുരേഷ് ഗോപി; മത്സ്യത്തൊഴിലാളികള്‍ക്ക് കൈനീട്ടം വിതരണം ചെയ്യും

വിഷുനാളുകളില്‍ തൃശൂരില്‍ സജീവമായി നടന്‍ സുരേഷ് ഗോപി. എപ്രില്‍ 12ന് ബുധനാഴ്ച നാട്ടിക ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും.(Vishu 2023 Suresh gopi is active in Thrissur)
മത്സ്യത്തൊഴിലാളികള്‍ക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക. ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരിയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൂടാത്ത ബിജെപി തൃശൂർ ജില്ലയുടെ ഔദ്യോഗിക പേജിലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
എൻ ഹരി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്
വിഷുകൈനീട്ടവും വിഷുക്കോടിയുമായി
തൃശ്ശൂർക്കാരുടെ സ്വന്തം സുരേഷ് ഗോപി വീണ്ടും……
കൂടാതെ വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശ ക്ഷേത്തിലെ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുക്കും. 101 അമ്മമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകും. ഏപ്രിൽ 13 നാണ് പരിപാടി. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിന്‍റെ പുനര്‍നിര്‍മ്മാണത്തോട് അനുബന്ധിച്ച് ചെമ്പോലയും സമർപ്പിക്കുമെന്ന് ബിജെപി തൃശൂർ ജില്ലയുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
Story Highlights: Vishu 2023 Suresh gopi is active in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here