Advertisement

പാര്‍ക്കുകളിലും പ്രാര്‍ത്ഥനാ സൗകര്യം ഏര്‍പ്പെടുത്തി അബുദാബി

April 11, 2023
Google News 2 minutes Read
Abu dhabi implemet prayer facility in parks

പൊതുഇടങ്ങളിലെ പാര്‍ക്കുകളിലും പ്രാര്‍ത്ഥനാ സൗകര്യമൊരുക്കി അബുദാബി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നഗരസഭ ഇത്തരമൊരു സൗകര്യം ഒരുക്കിക്കൊടുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

പാര്‍ക്കുകളില്‍ എത്തുന്ന സന്ദര്‍ശകരായ വിശ്വാസികള്‍ക്കും ജീവനക്കാര്‍ക്കും പ്രാര്‍ത്ഥന സൗകര്യമുണ്ട്. വിശ്വാസികളായ ആളുകള്‍ പൊതു സ്ഥലങ്ങളില്‍ നമസ്‌കരിക്കുന്നത് കണ്ടാണ് ഇത്തരമൊരു സൗകര്യം അധികൃതര്‍ ഒരുക്കിനല്‍കുന്നത്.

Read Also: സൗദിയില്‍ ഉംറ തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞു; ഒരാള്‍ മരിച്ചു, 41 പേര്‍ക്ക് പരുക്ക്

അബുദാബി കോര്‍ണിഷിലെ ഹെറിറ്റേജ് പാര്‍ക്ക്, അല്‍ ബതീനിലെ പാര്‍ക്ക്, അല്‍സാദയിലെ അല്‍ സഫറാന പാര്‍ക്ക്, ടൂറിസ്റ്റ് ക്ലബ്ബ് ഏരിയയിലെ അല്‍ ബരീദ് പാര്‍ക്ക്, ഖലീജ് അല്‍ അറബിലെ ഓഫീസേഴ്‌സ് ക്ലബ് പാര്‍ക്ക്, ഡോള്‍ഫിന്‍ പാര്‍ക്ക്, അല്‍ മൊണ്ടാസ ഗാര്‍ഡന്‍ തുടങ്ങിയ പതിനൊന്ന് പാര്‍ക്കുകളിലാണ് പ്രാര്‍ത്ഥനാ സൗകര്യം നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതല്‍ സ്ഥലങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Story Highlights: Abu dhabi implemet prayer facility in parks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here