Advertisement

പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടി വേദിയില്‍; സച്ചിന്‍ പൈലറ്റിന്റെ സമരം സംഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്

April 11, 2023
2 minutes Read
Congress Highcommand against Sachin Pilot

സച്ചിന്‍ പൈലറ്റിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം. സര്‍ക്കാരിനെതിരായ സച്ചിന്‍ പൈലറ്റിന്റെ സമരം സംഘടനാ വിരുദ്ധമെന്നാണ് വിമര്‍ശനം. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദിയിലാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പ്രസ്താവനയിറക്കി.(Congress Highcommand against Sachin Pilot)

സ്വന്തം സര്‍ക്കാരിനെതിരെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ മാധ്യമങ്ങളിലോ പൊതു സ്ഥലത്തോ അല്ല. കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് രാജസ്ഥാന്റെ ചുമതലയുണ്ടെന്നും സച്ചിന്‍ പൈലറ്റിന്റെ ഇപ്പോഴത്തെ വിഷയം ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞു.

രാജസ്ഥാനിലെ അഴിമതിയെ കുറിച്ചുള്ള തന്റെ നിലപാട് സംസ്ഥാനത്തെ സാധാരണക്കാരുടെതാണെന്നാണ് സച്ചിന്‍ പൈലറ്റിന്റെ വാദം. ഇന്നത്തെ സത്യഗ്രഹം സംസ്ഥാനത്തെ എല്ലാ സാധാരണ ജനങ്ങളുടെയും നിലപാട് പ്രതിഭലിപ്പിക്കും എന്ന് സച്ചിന്‍ അവകാശപ്പെട്ടു. താന്‍ നടത്തുന്നത് പാര്‍ട്ടി വിരുദ്ധ സമരമല്ല. വസുന്ദരാ രാജേയ്ക്ക് എതിരായ ആരോപണങ്ങളില്‍ പോലും അനവേഷണം ഇല്ലെന്നത് അടക്കമാണ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

Read Also: കേരളത്തിൽ ബിജെപി അഞ്ച് സീറ്റ് നേടും, കമ്മ്യൂണിസ്റ്റുകാർ തകർന്ന് തരിപ്പണമാകും; പ്രകാശ് ജാവദേക്കർ

ഹൈക്കാമാന്‍ഡ് പ്രതിനിധികള്‍ സത്യഗ്രഹം പിന്‍വലിക്കാന്‍ സമ്മര്‍ദ്ധം ശക്തമാക്കിയ സാഹചര്യത്തിലാണ് സച്ചിന്‍ നിലപാട് വ്യക്തമാക്കിയത്. സച്ചിന്‍ സത്യഗ്രഹവുമായ് മുന്നോട്ട് പോയാല്‍ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി വേണമെന്ന് ഉറച്ച നിലപാടിലാണ് ഗെഹ്ലോട്ട് പക്ഷവും. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സച്ചിന്റേത് വിമതനീക്കമായ് പരിഗണിക്കണമെന്ന് ഗെഹ്ലോട്ട് വിഭാഗം കേന്ദ്ര നേത്യത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Story Highlights: Congress Highcommand against Sachin Pilot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top