Advertisement

നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

April 11, 2023
Google News 2 minutes Read
Nedumbassery airport

നെടുമ്പാശേരി വിമാനത്താവളത്തിലെ ബോംബ് ഭീഷണി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബർ ടെററിസം വകുപ്പ് ചുമത്തിയാണ് അന്വേഷണം.

ഡാർക്ക് വെബ്ബിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐപി മേൽവിലാസം കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ ഇന്റർനെറ്റ് സേവന ദാതാക്കളുടെ സഹായം തേടിയിട്ടുണ്ട്. ഇ-മെയിൽ വഴിയാണ് ഭീഷണിയെത്തിയത്. ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഐ.പി. അഡ്രസ് കണ്ടെത്താനാകുകയെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വന്ന ഇ മെയിൽ സന്ദേശത്തിൽ പത്ത് ബിറ്റ്‌കോയിൻ നൽകിയില്ലെങ്കിൽ ബോംബ് വെക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

Story Highlights: Crime branch will investigate Nedumbassery airport bomb threats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here