Advertisement

വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം; കമ്പനികൾക്ക് കത്തയച്ച് ഡിജിസിഎ

April 11, 2023
Google News 2 minutes Read
Air India

വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിസിഎ വിമാന കമ്പനികൾക്ക് കത്തയച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എയർലൈനുകൾക്ക് സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) പ്രകാരം വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി. DGCA issues advisory to airlines

Read Also: യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

അടുത്ത കാലത്തായി, വിമാനത്തിൽ പുകവലി, മദ്യപാനം, മോശം പെരുമാറ്റം, യാത്രക്കാർ തമ്മിലുള്ള വാക്കേറ്റം, യാത്രയ്ക്കിടെ വിമാനത്തിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അത്രിക്രമം തുടങ്ങിയവ വർധിക്കുന്നതായി ഡിജിസിഎ പറഞ്ഞു. വിമാനത്തിനുള്ളിൽ അച്ചടക്കം പാലിക്കണമെന്നും പൈലറ്റ്മാർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ല എന്നും ഡിജിസിഎ കർശന നിർദേശം നൽകി. കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ ജീവനക്കാരെ മർദ്ദിച്ച പശ്ചാത്തലത്തിലാണ് കത്ത്.

Story Highlights: DGCA issues advisory to airlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here