റബർ ബോർഡ് തന്നെ പിരിച്ചുവിടാൻ തീരുമാനിച്ചവരാണ് കേന്ദ്ര സർക്കാർ; അരമനകൾ കയറിയിറങ്ങി കാല് പിടിക്കുന്നു; ഇ പി ജയരാജൻ

ബിജെപിയിൽ നിന്ന് ജനങ്ങൾ അകലുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അരമനകൾ കയറിയിറങ്ങി കാല് പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റബർ ബോർഡ് തന്നെ പിരിച്ചുവിടാൻ തീരുമാനിച്ചവരാണ് കേന്ദ്ര സർക്കാർ. ബി ജെ പി നടത്തുന്നത് നാടകമാണ്. ജനങ്ങളുടെ മുൻപിൽ അനുഭവങ്ങളുണ്ട്. ക്രൈസ്തവർ വ്യാപകമായി ആക്രമണത്തിന് ഇരകളായെന്നും അദ്ദേഹം പറഞ്ഞു.(E P Jayarajan against bjp on easter wish)
കോടതി ഇടപെട്ടതോടെ അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞു. കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. വിഷയം സർക്കാരിന് വിട്ടുകൊടുക്കലാണ് കോടതി ചെയ്യേണ്ടത്. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നും ജയരാജൻ പറഞ്ഞു.
Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം
ലോകായുക്തയ്ക്കെതിരായ എൻ കെ പ്രേമചന്ദ്രൻ്റെ വിമർശനം ഇടുങ്ങിയ ചിന്തയിൽ നിന്നുണ്ടായതാണ്. ഇഫ്താർ പാർട്ടിയിൽ എല്ലാവരും പങ്കെടുക്കും. സാഹോദര്യം പങ്കിടുന്ന പരിപാടിയാണ്. പദവികൾ വഹിക്കുന്നവർ പങ്കെടുക്കരുതെന്ന് പറയുന്നത് ഉചിതമല്ല. മുഖ്യമന്ത്രിയോടുള്ള വിരോധം തീർക്കാൻ ഇത്തരം നിലപാട് പാടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
Story Highlights: E P Jayarajan against bjp on easter wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here