Advertisement

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു

April 11, 2023
Google News 3 minutes Read
Elathur train fire case officials holding a high level meeting

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍, ഐജി എന്നിവര്‍ കോഴിക്കോട് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിയുമായുള്ള തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.
കേസില്‍ ഇതുവരെയുള്ള അന്വേഷണം എവിടെ വരെയെത്തി എന്ന് പരിശോധിക്കുകയും കൂടുതല്‍ തെളിവെടുപ്പ് ഏതുവിധം വേണം എന്ന് പരിശോധിക്കുകയും ചെയ്യുന്ന യോഗമാണ് നടക്കുന്നത്.(Elathur train fire case officials holding a high level meeting)

കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് യോഗം. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള വിവരങ്ങള്‍ ചര്‍ച്ചയാകും. ഇന്ന് രാവിലെയും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിയായിട്ടുള്ള ഷാറൂഖിനെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം പിന്നീട് മാറ്റി.

യോഗത്തിന് ശേഷം ഷാറൂഖിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയിട്ടുണ്ട് എന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുകയാണ്. 2021 മുതലുള്ള പ്രതിയുടെ ജീവിതചര്യയും ബന്ധങ്ങളും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Read Also: എലത്തൂര്‍ ട്രെയിന്‍ ആക്രമണം തീവ്രവാദ സ്വഭാവമുള്ളതെന്ന് എന്‍ഐഎ; അന്തര്‍ സംസ്ഥാന ബന്ധത്തില്‍ അന്വേഷണം

ഷാറൂഖ് സൈഫിക്ക് അടുത്തിടെ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഷൊര്‍ണൂരില്‍ പ്രാദേശിക സഹായം കിട്ടിയതിന് പിന്നില്‍ ഈ സംഘടനയ്ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷണം. ഷൊര്‍ണൂരില്‍ ഷാറൂഖ് സഞ്ചരിച്ച സ്ഥലങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് വിവര ശേഖരണം നടത്തും. ആക്രമണത്തിന് പിന്നില്‍ മറ്റാരുമില്ലെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഷാറൂഖ് സൈഫി. ഇത് അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ല. ഷൊര്‍ണൂരിലും ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടാനും പ്രതിക്ക് ആരുടെയോ സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തില്‍ ആണ് അന്വേഷണ സംഘം.

Story Highlights: Elathur train fire case officials holding a high level meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here