എലത്തൂര്‍ ട്രെയിന്‍ ആക്രമണം തീവ്രവാദ സ്വഭാവമുള്ളതെന്ന് എന്‍ഐഎ; അന്തര്‍ സംസ്ഥാന ബന്ധത്തില്‍ അന്വേഷണം
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസ് തീവ്രവാദ സ്വഭാവമുള്ളതെന്ന് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. കേസിന്റെ അന്തര്‍ സംസ്ഥാന ബന്ധത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് എന്‍ഐഎ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ സംഘം റിപ്പോര്‍ട്ട് കൈമാറി.(NIA says there is a terrorist nature in Elathur train fire attack)
എലത്തൂര്‍ ട്രെയിന്‍ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണം നടത്താന്‍ ഷാറൂക്കിന് പരിശീലനം ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. പരിശീലനം ലഭിച്ചിരുന്നുവെങ്കില്‍ ആക്രമണ സമയത്ത് ഷാറൂക്കിന് പൊള്ളലേല്‍ക്കില്ല എന്നുള്ളതാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.
നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ബാഗ് ഷാറൂഖ് അലക്ഷ്യമായി കൈകാര്യം ചെയ്തതും പരിശീലനത്തിന്റെ കുറവായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. ഷൊര്‍ണൂരില്‍ ഇയാള്‍ക്ക് ലഭിച്ച പ്രാദേശിക സഹായം സംബന്ധിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് ഉള്‍പ്പെടെ ഷാറൂഖിനെ തെളിവെടുപ്പിന് എത്തിക്കേണ്ടി വരും എന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം ഷാറൂഖിന് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. തെളിവെടുപ്പിനോ ചോദ്യം ചെയ്യലിനോ തടസ്സമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ ഷാറൂഖ് അവശതകള്‍ പറഞ്ഞത് തന്ത്രമെന്ന വിലയിരുത്തലിലാണ് പൊലീസ്.
Story Highlights: NIA says there is a terrorist nature in Elathur train fire attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here