എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ജ്യോതീന്ദ്രനാഥിന് സഹായം ഉറപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍; നിര്‍ണായകമായത് 24 വാര്‍ത്ത
എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജ്യോതീന്ദ്രനാഥിനായി ഇടപെടല്‍ നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് സ്ഥലം എംഎല്‍എ കൂടിയായ എംവി ഗോവിന്ദന്റെ ഇടപെടല്‍. (M V Govindan visits Elathur train attack victim’s house after 24 report )
എലത്തൂര്‍ ട്രെയിന്‍ തീവെപ്പിനിരയായി പൊള്ളലേറ്റ് ചികിത്സയില്‍ തുടരുന്ന ജ്യോതിന്ദ്രനാഥിന് ദുരിതപര്‍വ്വം താണ്ടാന്‍ കൈത്താങ്ങ് ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയാണ് എം വി ഗോവിന്ദന്‍. വന്‍തുക ചെലവായിട്ടും ആദ്യഘട്ടത്തിലേതൊഴികെ കാര്യമായ ചികിത്സാധനസഹായം ലഭിച്ചിരുന്നില്ല. കെഎസ്ഇബിയില്‍ ഉദ്യോഗസ്ഥനായ ജ്യോതീന്ദ്രനാഥിന്റെ ശമ്പളത്തോടെയുള്ള അവധി അപേക്ഷ ബോര്‍ഡ് തള്ളിയിരുന്നു. രണ്ടിലും ഇടപെടല്‍ നടത്തുമെന്ന് സ്ഥലം എംഎല്‍എ കൂടിയായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഉറപ്പുനല്‍കി.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
റെയില്‍വേയില്‍ നിന്ന് ഇതുവരെ ലഭിച്ച നഷ്ടപരിഹാരത്തുക 8000 രൂപ മാത്രമാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള അവസരവുമൊരുങ്ങും. ജ്യോതീന്ദ്രനാഥിന്റെ ദുരിതം ട്വന്റിഫോറാണ് ലോകത്തെ അറിയിച്ചിരുന്നത്.
Story Highlights: M V Govindan visits Elathur train attack victim’s house after 24 report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here