നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

ലയണല്‍ മെസിയുടെ വരവോടെ യുഎസ് ക്ലബ് ഇന്റര്‍ മയാമിയുടെ തേരോട്ടമാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ മെസിയുടെ ബോഡിഗാര്‍ഡാണ് ചര്‍ച്ചയാവുന്നത്. മെസിക്ക് വേണ്ടി മാത്രം ഏര്‍പ്പാടാക്കിയ ബോഡിഗാര്‍ഡ് യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോയുടെ വീഡിയോകളാണ് വൈറലായിരിക്കുന്നത്.
മെസി ഗ്രൗണ്ടില്‍ ഉള്ളപ്പോള്‍ ജാഗ്രതയോടെ നില്‍ക്കുന്ന യാസിന്റെ ദൃശ്യങ്ങളാണ് വൈറലായത്. മെസി ടീം ബസില്‍ നിന്നിറങ്ങുന്നതു മുതല്‍ യാസിന്‍ ചുക്കോ പിന്നാലെയുണ്ടാകും. മിക്‌സ്ഡ് മാര്‍ഷ്യല്‍ പോരാളി കൂടിയാണ് യാസിന്‍.
യുഎസ് നേവി സീലായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ടീം ഉടമയായ ഡേവിഡ് ബെക്കാം ഇടപെട്ടാണ് സുരക്ഷ ഉദ്യോഗസ്ഥനെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. യസിന്‍ ചുക്കോയെ ഫോളോ ചെയ്യുന്നുണ്ട്.
Story Highlights: Honda Cars India domestic sales up 13 per cent growth