ദിയോദർ ട്രോഫി തിരികെയെത്തുന്നു; രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസൺ ജൂൺ 28ന് ആരംഭിക്കും

രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് സീസൺ ജൂൺ 28ന് ആരംഭിക്കും. ദുലീപ് ട്രോഫിയോടെയാണ് സീസൺ ആരംഭിക്കുക. ജനുവരി അഞ്ചിന് രഞ്ജി ട്രോഫി ആരംഭിക്കും. അടുത്ത വർഷം മാർച്ച് 14ന് ഫൈനൽ ആരംഭിക്കും. ഇക്കൊല്ലം ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിനാലാണ് ഇക്കൊല്ലം സീസൺ നേരത്തെ ആരംഭിക്കുന്നത്.
3 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിയോദർ ട്രോഫി തിരികെയെത്തുകയാണ്. ജൂലായ് 24 മുതൽ ഓഗസ്റ്റ് മൂന്ന് വരെയാണ് ദിയോദർ ട്രോഫി നടക്കുക. ഇറാനി കപ്പ് ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഒക്ടോബർ 16ന് സയ്യിദ് മുഷ്താഖ് അലി ആരംഭിക്കും. വിജയ് ഹസാരെ ട്രോഫി നവംബർ 23 മുതൽ ഡിസംബർ 15 വരെയാണ്.
വനിതകളുടെ ആഭ്യന്തര സീസൺ സീനിയർ വിമൻസ് ടി-20 ട്രോഫിയോടെയാണ് ആരംഭിക്കുക. ഒക്ടോബർ 19 മുതൽ നവംബർ 9 വരെയാണ് ടൂർണമെൻ്റ്. നവംബർ 24 മുതൽ സീനിയർ വിമൻസ് ഇൻ്റർ സോണൽ ട്രോഫി ആരംഭിക്കും. ജനുവരി നാല് മുതൽ സീനിയർ വിമൻസ് വൺ ഡേ ട്രോഫി.
Story Highlights: india domestic cricket season starts june