ഈസ്റ്റർ ദിനത്തിൽ മലയാളി കുടിച്ചത് കോടികളുടെ മദ്യം; ചാലക്കുടി മുന്നിൽ

കേരളത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് മദ്യ വിൽപ്പനയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈസ്റ്റർ ദിനത്തിന്റെ തലേദിവസം ബിവറേജസ് കോർപ്പറേഷൻ മുഖാന്തരം 87 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് വിറ്റഴിച്ചത്.
ഇത്തവണ വിൽപ്പനയിൽ ചാലക്കുടിയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. ചാലക്കുടി ഷോപ്പിൽ നിന്നും 65.95 ലക്ഷത്തിന്റെ വിൽപ്പനയാണ് നടന്നത്. നെടുമ്പാശേരിയിൽ നിന്നും 59.12 ലക്ഷത്തിന്റെ വിൽപ്പനയും, ഇരിങ്ങാലക്കുടയിൽ 58.28 ലക്ഷത്തിന്റെ വിൽപ്പനയും, തിരുവമ്പാടിയിൽ 57.30 ലക്ഷത്തിന്റെ വിൽപ്പനയും, കോതമംഗലത്ത് 56.68 ലക്ഷത്തിന്റെ വിൽപ്പനയുമാണ് നടന്നത്.
കഴിഞ്ഞ വർഷം ഈസ്റ്റർ ദിനത്തിൽ 73,72 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 13.28 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.സാധാരണ ദിനങ്ങളിൽ സംസ്ഥാനത്ത് മദ്യ വിൽപ്പനയിലൂടെ 50 കോടി മുതൽ 55 കോടിയുടെ വിറ്റുവരവാണ് ഉണ്ടാകാറുള്ളത്.
Story Highlights: Liquor worth Rs 87 crore sold on easter sunday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here