ഭാര്യയെ കാണാനില്ലെന്ന പരാതിയുമായെത്തി; സ്റ്റേഷനില്‍ വച്ച് ഭാര്യയുടെ ആണ്‍ സുഹൃത്തിനെ വിഷം പുരട്ടിയ കത്രിക കൊണ്ട് കുത്തി യുവാവ്

ഭര്‍ത്താവ് ഭാര്യയുടെ ആണ്‍ സുഹൃത്തിനെ കുത്തി പരിക്കേല്‍പ്പിച്ചു. കാര്യാട്ടുകര സ്വദേശിയായ സജീഷ് എന്നയാള്‍ക്കാണ് മാള പൊലീസ് സ്റ്റേഷനില്‍ വച്ച് കത്രിക കൊണ്ട് കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടുകൂടിയാണ് മാള പോലീസ് സ്റ്റേഷനില്‍ വച്ച് പഴയന്നൂര്‍ വെണ്ണൂര്‍ സ്വദേശിയായ മുല്ലയ്ക്കല്‍ വീട്ടില്‍ അഭിലാഷ് (34) ഭാര്യയുടെ സുഹൃത്തായ കാര്യാട്ടുകര സ്വദേശിയായ കോഴിപ്പറമ്പില്‍ സജീഷിനെ (35) കത്രിക കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്. (Man attacked wife’s boyfriend with scissors )
കഴിഞ്ഞമാസം വടമ സ്വദേശിനിയായ അഭിലാഷിന്റെ ഭാര്യ സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ട സജീഷിന്റെ ഒപ്പം വീടു വിട്ടു പോയിരുന്നു. തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ല എന്ന് അഭിലാഷ് മാള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ മാള പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രകോപിതനായ അഭിലാഷ് സജീഷിനെ കത്രിക കൊണ്ട് നെറ്റിയില്‍ കുത്തുകയായിരുന്നു.
Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം
കത്രികയില്‍ പശയും വിഷവും കലര്‍ന്ന മിശ്രിതവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നെറ്റിയില്‍ പരുക്കേറ്റ സജീഷിനെ വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള പരിസരത്ത് നിന്നും പ്രതി കുത്താന്‍ ഉപയോഗിച്ച കത്രികയും മറ്റും വാങ്ങിയ കടകളില്‍ പോയി പോലീസ് തെളിവെടുപ്പ് നടത്തി.
Story Highlights: Man attacked wife’s boyfriend with scissors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here