Advertisement

സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി പിന്‍വലിച്ചത് പ്രവർത്തനത്തെ ബാധിക്കില്ല, സാങ്കേതികം മാത്രം; കാനം രാജേന്ദ്രൻ

April 11, 2023
Google News 2 minutes Read
Kanam rajendran against c divakaran

സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി റദ്ദാക്കിയ തെരെഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാർട്ടി പ്രവർത്തനത്തെ ബാധിക്കില്ല. പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകി വരികയാണ്.(National party status only technical says kanam rajendran)

ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല.സാങ്കേതിക കാര്യം മാത്രമാണ്.രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസവും ഇല്ല.അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐയെന്നും അദ്ദേഹം പ്രതികരിച്ചു.

Read Also: ആദ്യം തയാറാക്കിയ എഫ്‌ഐആറില്‍ കുഞ്ഞുമാണിയുടെ പേരില്ല, രക്തപരിശോധനയും നടത്തിയില്ല; പൊലീസിനെതിരെ ആരോപണം

സിപിഐയെ കൂടാതെ എൻസിപി തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്കും ദേശീയ പദവി നഷ്ടമായിട്ടുണ്ട്.2014, 2019 വർഷങ്ങളിലെ സീറ്റ് നില,വോട്ട്ശതമാനം എന്നിവ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിക്ക് 4 ലോക്സഭാ സീറ്റുകൾക്ക് പുറമേ 4 സംസ്ഥാനങ്ങളിൽ 6% വോട്ടുകൾ ലഭിച്ചാലും ദേശീയ പാർട്ടിയായി കണക്കാക്കപ്പെടും.

ബംഗാളിലും സംസ്ഥാനപാർട്ടി സ്ഥാനം നഷ്ടമായതോടെയാണ് സിപിഐ ദേശീയ പാർട്ടി അല്ലാതായത് . നിലവിൽ മണിപ്പൂരിലും,കേരളത്തിലും,തമിഴ്നാട്ടിലും മാത്രമാണ് സിപിഐക്ക് സംസ്ഥാനപാർട്ടി പദവിയുള്ളത്.

Story Highlights: National party status only technical says kanam rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here