Advertisement

അരിക്കൊമ്പൻ വിഷയം; സമരം തുടരുമെന്ന് വാഴച്ചാലിലെ ആദിവാസി സമൂഹം; പ്രതിഷേധം അവസാനിപ്പിക്കാൻ പറമ്പിക്കുളം നിവാസികൾ

April 12, 2023
Google News 2 minutes Read
aarikomban issue vazhachal residents protest

അരിക്കൊമ്പനെ മാറ്റിപാർപ്പിക്കാൻ പറമ്പിക്കുളം അല്ലാതെ മറ്റുസ്ഥലങ്ങളും പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചതോടെ ആശ്വാസത്തിൽ പറമ്പിക്കുളത്തോട് ചേർന്ന ആറു പഞ്ചായത്തുകളിലുളളവർ.സർക്കാർ ഉചിതമായ മറ്റൊരുസ്ഥലം കണ്ടെത്തുമെന്ന് നെന്മാറ എംഎൽഎ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതോടെ താത്ക്കാലികമായി പ്രതിഷേധങ്ങൾ അവസാനിപ്പിക്കാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. എന്നാൽ വിഷയത്തിൽ സമരം തുടരുമെന്ന് വാഴച്ചാലിലെ ആദിവാസി സമൂഹം വ്യക്തമാക്കി. ( aarikomban issue vazhachal residents protest )

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി നിലപാട് ഒരേസമയം ആശ്വാസവും ആശങ്കയുമാണ് പറമ്പിക്കുളത്തും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്ക്.അരിക്കൊമ്പനെ പുനരധിവസിപ്പിക്കാൻ സർക്കാർ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹർജിക്കാരൻ കൂടിയായ കെ ബാബു എംഎൽഎ വ്യക്തമാക്കി.ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരണം എന്ന് സർക്കാർ പറയില്ലെന്നാണ് പ്രതീക്ഷയെന്നും കെ ബാബു പറഞ്ഞു

‘ പ്രതിഷേധം നിർത്തിവയ്ക്കുകയാണ്. തീരുമാനം ഇനി സർക്കാരിന്റെ പക്കലാണ്’- നെന്മാറ എംഎൽഎ കെ ബാബു പറഞ്ഞു.

എന്നാൽ അരിക്കൊമ്പൻ വിഷയത്തിൽ സമരം തുടരുമെന്നാണ് വാഴച്ചാലിലെ ആദിവാസി സമൂഹം പറയുന്നത്.ഊരുകൂട്ടം ചേർന്ന് സമരപരിപാടികൾക്ക് രൂപം നൽകാനാണ് തീരുമാനം.ആനയെ എത്തിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം

വിഷയത്തിൽ യുവജനസംഘടനകൾ അടക്കം പ്രതിഷേധപരിപാടികൾക്ക് ആഹ്വാനം നൽകിയിരുന്നു.തത്ക്കാലം സർക്കാർ നിലപാട് വരും വരെ പ്രതിഷേധങ്ങൾ വേണ്ടെന്നാണ് സർവ്വകക്ഷി സംഘത്തിന്റെ തീരുമാനം

Story Highlights: aarikomban issue vazhachal residents protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here