വിഷു ഒരുമിച്ച് ആഘോഷിക്കും; ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും; പ്രകാശ് പ്രകാശ് ജാവദേക്കർ

ഈദിന് മുസ്ലിം വീടുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദര്‍ശിച്ച ബിജെപി പ്രവര്‍ത്തകര്‍ ആശംസകള്‍ കൈമാറി. ഇതില്‍ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.ദേശീയ വാർത്ത ഏജൻസിയായ എഎൻഐയാണ് വിവരം പങ്കുവച്ചത്.(BJP steps up outreach to Christians in Kerala)
എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രയത്‌നിക്കുന്നത്. വിഷു ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരുമായി ഒരുമിച്ച് ആഘോഷിക്കും. ജാതി-മത-പ്രാദേശിക ചിന്തകള്‍ക്ക് അതീതമായി ഇന്ത്യക്കാര്‍ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
നിരവധി പദ്ധതികളാണ് കേരളത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. മോദിയെ കുറിച്ച് കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ നല്ലത് പറയുന്നു. അടിയന്തരാവസ്ഥ കാലത്ത് മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജയിലില്‍ കിടന്നവരാണ് ഇന്ന് ബിജെപിയെ നയിക്കുന്നത്.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
5.18 കോടി സൗജന്യ വാക്‌സിന്‍ മോദി സര്‍ക്കാര്‍ കേരളത്തില്‍ വിതരണം ചെയ്തു. 1.5 കോടി ആളുകള്‍ക്ക് സൗജ്യ റേഷന്‍ വിതരണം ചെയ്തു. 10 ലക്ഷം പേര്‍ക്ക് സൗജന്യ കുടിവെള്ള പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: BJP steps up outreach to Christians in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here