കന്യാകുമാരിയിൽ ശിവജിയുടെ പ്രതിമ തകർത്ത സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

കന്യാകുമാരിയിൽ ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പാക്കോട് സ്വദേശി എഡ്വിൻ രാജ് (37), ഞാറാവിള പണ്ടാരവിള സ്വദേശി പ്രതീഷ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ മേൽനോട്ടത്തിൽ എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ‘
Read Also: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മുഹമ്മദ് അബ്രിനി പിടിയിൽ.
കന്യാകുമാരി ജില്ലയിലെ മേൽപ്പുറം തോട്ടത്തുമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന 9 അടി ഉയരത്തിലുള്ള ശിവജിയുടെ പ്രതിമയാണ് 8ന് രാത്രിയോടെ തകർത്തത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്‌തു.
Story Highlights: Chhatrapati Shivaji Maharaj’s statue vandalized at Kanyakumari Two youths arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here