Advertisement

കോടിപതി ആരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

April 12, 2023
3 minutes Read
Fifty Fifty lottery results today live updates

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി (FF-45 ) ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. തിരുവനന്തപുരത്ത് പാളയം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് 2.55 മുതലാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. 5,000, 2,000, 1,000, 500, 100 എന്നിങ്ങനെയാണ് മൂന്ന് മുതല്‍ ഏഴ് വരെ സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി 8,000 രൂപയും നല്‍കും. (Fifty Fifty lottery results today live updates)

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. 5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെല്ലണം.

Read Also: മനസും വയറും നിറയെ വിളമ്പാം; രുചിയൂറും വിഷു സദ്യ വിഭവങ്ങൾ

ലോട്ടറി അടിയ്ക്കുകയാണെങ്കില്‍ 30 ശതമാനം നികുതിയും 10 ശതമാനം ഏജന്റ് കമ്മീഷനും കഴിഞ്ഞുള്ള തുക ഭാഗ്യശാലിയ്ക്ക് സ്വന്തമാക്കാം.

Story Highlights: Fifty Fifty lottery results today live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top