Advertisement

പൊന്നിന്‍ വില 45000ത്തിലേക്ക്; രണ്ട് ദിവസത്തിനിടെ 640 രൂപയുടെ വര്‍ധന

April 12, 2023
2 minutes Read
Gold price Kerala April 12

സംസ്ഥാനത്തെ സ്വര്‍ണവില 45000ത്തിലേക്ക് കടക്കുന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയിലേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ കൂടി 44960 രൂപയിലേക്കെത്തി ഇന്ന്. ഇന്നലെ ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 44560 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്.(Gold price Kerala April 12)

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വിലയില്‍ 640 രൂപയാണ് കൂടിയത്. ഇതോടെ റെക്കോര്‍ഡ് നിരക്കും ഭേദിച്ച് മുന്നേറുകയാണ് പൊന്നിന്റെ വില.

Read Also: സ്ത്രീശക്തി ലോട്ടറി ഫലം: ഒന്നാം സമ്മാനം കണ്ണൂര്‍ വില്‍പ്പന നടത്തിയ ടിക്കറ്റിന്; സമ്പൂര്‍ണഫലം അറിയാം…

ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 5620 രൂപയും ഒരു ഗ്രാം 18 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4680 രൂപയുമാണ്. സ്വര്‍ണത്തിനൊപ്പം വെള്ളിവിലയും കേരളത്തില്‍ വര്‍ധിക്കുകയാണ്. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വര്‍ധിച്ച് 81 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 103 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണിവില.

Story Highlights: Gold price Kerala April 12

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top