മെട്രോ നദിക്ക് താഴെക്കൂടി ഓടുന്നു; ഇന്ത്യയിൽ ഇതാദ്യം

ചരിത്രം സൃഷ്ടിച്ച് കൊൽക്കത്ത മെട്രോ. രാജ്യത്ത് നദിക്ക് താഴെക്കൂടി ഓടുന്ന ആദ്യ മെട്രോ എന്ന പേര് ഇനി കൊൽക്കത്ത മെട്രോയ്ക്ക് സ്വന്തം. കൊൽക്കത്തയിൽ നിന്ന് ഹൗറയിലേക്ക് ഹൂഗ്ലി നദിയുടെ താഴെക്കൂടിയാണ് മെട്രോ സർവീസ് നടത്തുന്നത്. ( Kolkata Metro Runs Under River First In India )
കൊൽക്കത്തയിലെ ജനങ്ങൾക്ക് അത്യാധുനിക ഗതാഗത സംവിധാനം നൽകിയ വിപ്ലവകരമായ ചുവടുവയ്പ്പാണ് ഇതെന്ന് കൊൽക്കത്ത മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. കൊൽക്കത്തയിലെ മഹാകരൺ സ്റ്റേഷനിൽ നിന്ന് ഹൗറ മൈദാൻ സ്റ്റേഷനിലേക്ക് മെട്രോ റെയിൽവേ ജനറൽ മാനേജർ പി ഉദയ് കുമാർ റെഡ്ഡി യാത്ര ചെയ്തു.
Kolkata Metro creates History!For the first time in India,a Metro rake ran under any river today!Regular trial runs from #HowrahMaidan to #Esplanade will start very soon. Shri P Uday Kumar Reddy,General Manager has described this run as a historic moment for the city of #Kolkata. pic.twitter.com/sA4Kqdvf0v
— Metro Rail Kolkata (@metrorailwaykol) April 12, 2023
ഹൗറ മൈദാൻ -എസ്പ്ലനേഡ് സ്റ്റേഷൻ എന്നിവയ്ക്കിടെ അടുത്ത ഏഴ് മാസം ട്രയൽ റൺ നടക്കുമെന്നും അതിന് ശേഷം പൊതുജനങ്ങൾക്കായി മെട്രോ തുറന്ന് കൊടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ആഴത്തിൽ പ്രവർത്തിക്കുന്ന ( 33 കി.മി ആഴത്തിൽ) മെട്രോയാകും കൊൽക്കത്തയിലേത്.
Story Highlights: Kolkata Metro Runs Under River First In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here