സംസ്ഥാനത്ത് പാട്ടവ്യവസ്ഥ ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് നാനൂറിലധികം പേര്‍

സംസ്ഥാനത്ത് പാട്ടവ്യവസ്ഥ ലംഘിച്ച് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് നാനൂറിലധികം പേര്‍. സാമുദയിക സംഘടനകള്‍ ഉള്‍പ്പെടെയാണിത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. പാട്ടവ്യവസ്ഥ ലംഘിച്ചെന്ന് വ്യക്തമായിട്ടും വര്‍ഷങ്ങളായി സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.
സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തശേഷം പാട്ടത്തുക നല്‍കാതിരിക്കുകയും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്ത 400 ല്‍ അധികം പേരാണുള്ളത്. റവന്യൂ വകുപ്പിന്റെ പട്ടികയില്‍ സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. സമുദായ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ക്ലബുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയ നടത്താനായാണ് ഭൂമി പാട്ടത്തിനെടുത്തിട്ടുള്ളത്.
പാട്ടത്തുക കുടിശിക വരുത്തുക മാത്രമല്ല, പാട്ടത്തിനെടുത്ത ഭൂമിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയും പാട്ടം നല്‍കിയതില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുകയും ചെയ്തതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഏറ്റവും കൂടുതല്‍ കേസുകളുള്ളത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ്.
തിരുവനന്തപുരത്ത് ഭൂമി കൈവശം വച്ചിട്ടുള്ള 134 കേസുകളും എറണാകുളത്ത് 118 കേസുകളുമാണുള്ളത്. തൃശൂര്‍-15, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഒന്‍പത് വീതം എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. പാട്ട വ്യവസ്ഥ ലംഘിച്ചുവെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. ജപ്തി നടപടികള്‍ ഉള്‍പ്പെടെ നടത്തി ഭൂമി തിരിച്ചുപിടിക്കാമെന്നിരിക്കെയാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക്. മിക്ക കേസുകളിലും നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ മറ്റു നടപടികളുണ്ടായിട്ടില്ല.
Story Highlights: More than 400 people occupying government land by violating the lease terms
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here